50 കോടി രൂപയുമായി സര്‍ക്കാര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ലക്നൌ:ഉത്തര്‍പ്രദേശില്‍ 50 കോടി രൂപയുമായി സര്‍ക്കാര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പ് എന്‍ജിനീയറായ  രാജേഷ് വാര്‍ സിംഗ് യാദവ് പിടിയിലായത്.

ഇയാളില്‍ നിന്നും 2.5 കോടി രൂപയുടെ സ്വര്‍ണവും ആദായനികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ സഹോദരങ്ങളുടെ വീടും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു

ഏഴ് നഗരങ്ങളിലായി 22 സ്ഥലങ്ങളിലാണ് ഇതു സംബന്ധിച്ച പരിശോധന ആദായനികുതി വകുപ്പ് നടത്തിയത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.

 

prp

Related posts

Leave a Reply

*