വൃദ്ധയുടെ മൃതദേഹം കത്തികള്‍ കുത്തിക്കയറിയ നിലയില്‍ കിണറ്റില്‍

നെന്മാറ: വൃദ്ധയുടെ മൃതദേഹം വയറില്‍ രണ്ട് കത്തികള്‍ കുത്തിക്കയറ്റിയനിലയില്‍ കിണറ്റില്‍ കണ്ടെത്തി. വല്ലങ്ങി ബൈപ്പാസ് റോഡില്‍ പരേതനായ മാണിക്കന്‍ചെട്ടിയാരുടെ ഭാര്യ മാരിയമ്മയെയാണ് അര്‍ധനഗ്നമാക്കപ്പെട്ട നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കുശേഷമാണ് സംഭവമെന്ന് കരുതുന്നു. ഈസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകന്‍ ബാലസുബ്രഹ്മണ്യനും ഭാര്യ ശെല്‍വിയും ക്ഷേത്രത്തില്‍ പോയിരിക്കുകയായിരുന്നു. വീടിന്‍റെ മുന്‍വാതില്‍ പൂട്ടിയെങ്കിലും പിന്‍വാതില്‍ പൂട്ടാതെയായിരുന്നു ഇവര്‍ പോയത്. ഇവരുടെ  മകന്‍ വിഘ്നേഷ് പുറത്തുനിന്നെത്തിയപ്പോഴാണ് മാരിയമ്മയെ കാണാനില്ലെന്ന വിവരമറിയുന്നത്.

കുട്ടി വിവരം നല്‍കിയതനുസരിച്ച്‌ ബാലസുബ്രഹ്മണ്യനും ഭാര്യയും സ്ഥലത്തെത്തി. തുടര്‍ന്നുനടത്തിയ തിരച്ചിലിനിടയിലാണ് കിണറിന്‍റെ ആള്‍മറയില്‍ വസ്ത്രത്തിന്‍റെ ഭാഗം കണ്ടത്. നെന്മാറപോലീസ് സ്ഥലത്തെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലത്തൂരില്‍നിന്ന് അഗ്നിരക്ഷാസേനാ വിഭാഗമെത്തി മൃതദേഹം പുറത്തെടുത്തു. വയറിന്‍റെ ഭാഗത്ത് രണ്ട് കത്തി കുത്തിനില്‍ക്കുന്ന നിലയില്‍ കുടല്‍മാല പുറത്ത് ചാടിയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

 

prp

Related posts

Leave a Reply

*