കേരളത്തില്‍ വീണ്ടും നേരിയ ഭൂചലനം

 

കൊല്ലം: ഡിസംബറില്‍ ആവര്‍ത്തിക്കുന്ന ഭൂചലനം വീണ്ടും. കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പട്ടു. ബുധനാഴ്ച രാത്രിയോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.

ഭൂചലനത്തില്‍ ചില വീടുകളിലെ ഓടുകള്‍ ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കാര്യമായ നാശനഷ്ടം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.

ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ അവസാന നാളുകളില്‍ ലോകത്തിന്‍റെ പലഭാഗത്തും ഭൂകമ്ബം അനുഭവപ്പെടുന്നത് വാര്‍ത്തയായിരുന്നു. 13 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂകമ്പമാണ്  സുനാമിയായി മാറി കേരളത്തിലുള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ രണ്ടരലക്ഷത്തോളം ജനങ്ങളുടെ ജീവനെടുത്തത്.

prp

Related posts

Leave a Reply

*