സെഞ്ചുറിയുടെ നിര്‍മ്മാണത്തില്‍ ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടു.
പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്‍റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.