വരത്തനിലെ സ്‌റ്റൈലന്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന വരത്തനിലെ രണ്ടാമത്തെ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് ഏറെ നാളുകള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നസ്രിയ നസീമും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ഈണം നല്‍കിയിരിക്കുന്നത്.

ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Related posts

Leave a Reply

*