അമരത്തിരിക്കാന്‍ ടോവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ വേണം…

ടൊവിനോ നായകനാകുന്ന ‘ആരവം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നായികയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. മഞ്ജുവാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതാണ് ഈ വിവരം. മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അമരത്തിരിക്കാന്‍ ടോവിനോയുണ്ട്. അണിയത്തിരിക്കാന്‍ നായികയെ വേണം. വയസ്സ് 16നും 20നും ഇടയില്‍. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം മാര്‍ച്ച് 20ന് മുന്‍പായി ഈ കാണുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. aaravamheroine@gmail.com . ജിത്തു അഷറഫ് […]

ടൊവിനോയുമായി ഗ്യാപിട്ട് നിന്നാല്‍ മതിയെന്ന് ആരാധകന്‍റെ ഉപദേശം, ഇത്ര ഗ്യാപ് മതിയോയെന്ന് അനുസിത്താര

ടൊവിനോ തോമസിന്‍റെ ചിത്രങ്ങളെല്ലാം ഒരുതരത്തില്‍ വിവാദങ്ങളില്‍ ഇടംപിടിച്ചതാണ്. മായാനദിയിലെ ലിപ്ടുലിപ്പും അഭിയുടെ കഥ അനുവിന്‍റെയും എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളും, തീവണ്ടിയിലെ പുകവലിയുമൊക്കെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. ടൊവിനോ ഒരു ചുംബന വീരനാണെന്നുവരെ പരിഹാസമുണ്ടായി. ഇപ്പോഴിതാ ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയ്ക്ക് ആരാധകന്‍റെ ഉപദേശവുമെത്തി. കുപ്രസിദ്ധ പയ്യനിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതിലും പ്രണയരംഗങ്ങളുണ്ടെന്ന് ഉറപ്പായി.   ഇതോടെയാണ് അനുസിത്താരയ്ക്ക് ഉപദേശമെത്തിയത്. ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി, എന്നാണ് […]

പ്രേക്ഷകരെ കൈയ്യിലെടുത്ത് തീവണ്ടി ഓടിത്തുടങ്ങി

ഒടുവില്‍ തീവണ്ടി ഓടിത്തുടങ്ങി. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ എത്തി. നീണ്ട് നീണ്ട് ഗണപതിയുടെ കല്യാണം പോലെ ആകുമോയെന്ന് ആരാധകര്‍ ഭയന്ന ചിത്രമായിരുന്നു തീവണ്ടി. അല്ലെങ്കിലും തീവണ്ടി എന്നാ കറക്‌ട് സമയത്ത് ഓടിയിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ചിത്രത്തിന്‍റെ റിലീസിംഗ് പക്ഷേ എവിടെയും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. പൂര്‍ണമായും ഒരു കഥാപാത്രമായി മാറാന്‍ തനിക്ക് കഴിയുമെന്ന് ടൊവിനോ തെളിയിച്ചിരിക്കുകയാണ്. യൂത്തന്മാര്‍ക്കിടയിലുള്ള പുകവലിയും […]

വ്യത്യസ്ത കഥാപാത്രവുമായി ടോവിനോ; ‘തീവണ്ടി’ ഓണത്തിനെത്തും

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക്. നേരത്തേ രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രാഹകന്‍. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ഒരു ചെറുപ്പക്കാരനായാണ് ടോവിനോ അഭിനയിക്കുന്നത്. പിഎസ് സി […]

ജുക്‌ബോക്‌സില്‍ ഇടംനേടി മറഡോണയിലെ ഗാനങ്ങള്‍

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം മറഡോണയിലെ ആറ് ഗാനങ്ങളും ജുക്‌ബോക്‌സില്‍ ഇടംനേടി. ചിത്രത്തിലെ കാതലേ എന്ന ഗാനം മുമ്ബ് പുറത്തുവിട്ടിരുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. കാതലേ കണ്ണിന്‍ കാവലേ.. എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രുതി ശശിധരനാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സിനിമയുടെ മൂഡിനെ പ്രതിനിധാനം ചെയ്യുന്നത് ആണ്. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന […]

വ്യത്യസ്ത വേഷത്തില്‍ ടൊവീനോ; തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​

ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​. ഒരു ചെയിന്‍ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​. ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​. ഒരു ചെയിന്‍ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെക്കന്‍ഡ്​ ഷോയ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ […]

‘തീവണ്ടി’ മേയ് 4ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടി മേയ് 4ന് തിയേറ്ററുകളിലെത്തും. നേരത്തേ വിഷു റിലീസായി പ്ലാന്‍ ചെയ്ത ചിത്രം മാറ്റിവെക്കുകയായിരുന്നു. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്‍റെതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്. So it’s officially […]

‘തീവണ്ടി’യിലെ ആദ്യഗാനം പുറത്തിറങ്ങി

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. മായാനദിയുടെ വിജയത്തിനു ശേഷം അഭിയുടെ കഥ തീയറ്ററുകളിലെത്താനായി കാത്തുനില്‍ക്കുകയാണ്. ഇപ്പോഴിതാ പുതിയ ചിത്രം തീവണ്ടിയും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. തീവണ്ടി വിഷുവിന് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിലുള്ള ചിത്രം തൊഴില്‍ രഹിതനായ ചെറുപ്പക്കാരന്‍റെ കഥയാണ് പറയുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാട്ടിനു […]

ചെയിന്‍ സ്മോക്കറായി ടൊവിനോ; ‘തീവണ്ടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഒരു ചെയിന്‍സ് സ്മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനി ടി.പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ […]

തൊഴില്‍ രഹിതനായി ടോവിനോ; ‘തീവണ്ടി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ആഗസ്ത് സിനിമാസ് നിര്‍മിക്കുന്ന ‘തീവണ്ടി’യുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനിയാണ് സംവിധായകന്‍. ചിത്രത്തില്‍ പുതുമുഖ താരം സംയുക്താ മേനോനാണ് നായിക. സെക്കന്‍റ് ഷോ, കൂതറ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരന്‍ വിനി വിശ്വലാലാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത് .  ഗൗതം ശങ്കറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൈലാസ് മേനോന്‍റെതാണ് സംഗീതം. ബിനീഷ് എന്ന തൊഴില്‍ രഹിതന്‍റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ആക്ഷേപ ഹാസ്യ രീതിയില്‍ തയ്യാറാക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി […]