‘തീവണ്ടി’യിലെ ആദ്യഗാനം പുറത്തിറങ്ങി

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. മായാനദിയുടെ വിജയത്തിനു ശേഷം അഭിയുടെ കഥ തീയറ്ററുകളിലെത്താനായി കാത്തുനില്‍ക്കുകയാണ്.

ഇപ്പോഴിതാ പുതിയ ചിത്രം തീവണ്ടിയും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി.

‘താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. തീവണ്ടി വിഷുവിന് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിലുള്ള ചിത്രം തൊഴില്‍ രഹിതനായ ചെറുപ്പക്കാരന്‍റെ കഥയാണ് പറയുന്നത്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാട്ടിനു വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖമായ കൈലാസ് മേനോനാണ്. താം തിന്നം പാട്ട് ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.

Related posts

Leave a Reply

*