വാലന്‍റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണി ലിയോണ്‍ പിന്‍മാറി; സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം

കൊച്ചി: എറണാകുളത്ത് നടക്കാനിരുന്ന വാലന്‍റൈന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച് താരം തന്നെ ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന ഒരു അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്‍റൈന്‍സ് ഡേ […]

‘ഹാന്‍ഡ് കഫ്’ ചലഞ്ചുമായി സണ്ണി ലിയോണ്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹാന്‍ഡ് കഫ് ചലഞ്ചുമായി സണ്ണി ലിയോണ്‍. തന്‍റെ ഫിറ്റ്നസ് കൃത്യമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളായ സണ്ണി ഇപ്പോള്‍ ഭര്‍ത്താവുമായുള്ള വര്‍ക്ക്‌ഔട്ട് വീഡിയോകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഭര്‍ത്താവിന്‍റെ കൈപിടിച്ച്‌ വര്‍ക്ക്‌ഔട്ട് ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള വര്‍ക്ക്‌ഔട്ട് ആണ് പുതിയ ചലഞ്ച്. ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചില്‍ വര്‍ക്ക്‌ഔട്ട് സമയം മുഴുവന്‍ ഇരുവരും കൈകള്‍ കോര്‍ത്തിരിക്കും എന്നതാണ് പ്രത്യേകത. View this post on Instagram […]

പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ‘മധുര രാജ’യുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുര രാജ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സണ്ണി ലിയോണും മമ്മൂട്ടിയും ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗാനത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സലീം കുമാര്‍, വിനയപ്രസാദ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഷംന കാസിം, ജയ്, രമേഷ് പിഷാരടി, തെസ്‌നി ഖാന്‍, അനുശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ […]

വാലന്‍റൈന്‍സ് ദിനത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍

കൊച്ചി: വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍. എം ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര വാലന്‍റൈന്‍സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ‘വാലന്‍റൈന്‍സ് നൈറ്റ് 2019’ലാണ് സണ്ണി പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന സംഗീതനൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും. ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ സംഗീത-നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ 5, […]

ലാലേട്ടന്‍റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ;?; ഡേറ്റ് ചോദിക്കാനെത്തിയ സംവിധായകനോട് സണ്ണി ലിയോണ്‍

മലയാളത്തില്‍ ഒരു സിനിമയില്‍ പോലും ഇതു വരെ സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടില്ല. ചില സിനിമകളിലൊക്കെ അഭിനയിക്കും എന്ന് വാര്‍ത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മലയാളത്തിലെ പല സംവിധായകരും നിര്‍മാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്. ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത കുറച്ച് ദിവസങ്ങളായി പരക്കുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്‍റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് […]

സ്ഫടികം 2 വില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്‌തത്. ഒരു കാരണവശാലും ഇനി ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്‌ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്‌ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്‍റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകന്‍ പറയുന്നു. യങ് സൂപ്പര്‍സ്‌റ്റാര്‍ എന്നുപറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പുറത്തുവിട്ടിരിക്കുന്നത്. […]

സണ്ണി എത്തുന്നു, ജയറാമിനും ധര്‍മജനുമൊപ്പം അഭിനയിക്കാന്‍

ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഉടന്‍ എത്തുമെന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. നേരത്തെ മിയാ ഖലീഫ ഒമര്‍ ലുലു ചിത്രത്തിലെത്തുന്ന എന്ന […]

ഗ്രീൻ റൂമിൽ അണിഞ്ഞൊരുങ്ങി സണ്ണി ലിയോണ്‍, ത്രസിപ്പിക്കും ഈ ട്രെയിലർ

മുംബൈ: ചൂടന്‍ പ്രകടനങ്ങളാല്‍ കോരിത്തരിപ്പിച്ച ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം ആവിഷ്കരിക്കുന്ന ‘കരെണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് പരമ്പരയുടെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ്- പഞ്ചാബ് കുടുംബത്തിലെ കരെണ്‍ജിത്ത് കൗർ എന്ന പെൺകുട്ടി പിന്നീട് സണ്ണി ലിയോണ്‍ എന്ന അശ്ലീല ചിത്ര നായികയായതും തുടര്‍ന്ന് ബോളിവുഡിലേക്ക് എത്തപ്പെട്ടതുമാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്. ഗ്രീൻ റൂമിൽ അണിഞ്ഞൊരുങ്ങുന്ന സണ്ണി ലിയോണിനെ അഭ്രപാളിയിലേക്ക് […]

സണ്ണി ലിയോൺ ആശുപത്രിയിൽ

ഉത്തരാഖണ്ഡ്: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണിലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ സപ്ലിറ്റ്‌സ് വിസ്സ സീസണ്‍ 11 ന്‍റെ ചിത്രീകരണം ഉത്തരാഖണ്ഡില് പുരോഗമിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആന്തരാവയവങ്ങള്‍ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെവിടവിലൂടെ പുറത്തേക്ക് വരുന്ന ഹെര്‍ണിയ എന്ന രോഗമാണ് സണ്ണിക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുദിവസത്തിനുള്ളില്‍ സണ്ണിക്ക് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് സൂചന. കഠിനമായ വയറുവേദനയും പനിയും മൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നിസാരമെന്നു കരുതിയെങ്കിലും വേദന കഠിനമായതോടെ വൈദ്യസഹായം തേടുകയായിരുന്നു. […]

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍. ഇത്തവണ മെയ് 26 ന് തിരുവനന്തപുരത്താണ് താരം എത്തുന്നത്. ഗ്രീന്‍ ഫീല്‍ഡ് ഇന്‍റര്‍നാഷ്ണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് സണ്ണി പങ്കെടുക്കുക. മുമ്പ് കൊച്ചിയില്‍ എത്തിയ താരത്തിനു വന്‍ വരവേല്‍പ്പായിരുന്നു കേരളത്തില്‍ നിന്നു ലഭിച്ചത്. സണ്ണിയെ കാണാന്‍ തടിച്ചു കൂടിയ ആരാധകര്‍ക്കു നേരെ പോലീസിനു ലാത്തിചാര്‍ജ് വരെ നടത്തേണ്ടി വന്നു.  എന്തായാലും ആരാധകരുടെ സ്‌നേഹം കണ്ട് മനസു നിറഞ്ഞാണു സണ്ണി മടങ്ങിയത്. അതു കൊണ്ടാകണം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ […]