സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍. ഇത്തവണ മെയ് 26 ന് തിരുവനന്തപുരത്താണ് താരം എത്തുന്നത്. ഗ്രീന്‍ ഫീല്‍ഡ് ഇന്‍റര്‍നാഷ്ണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് സണ്ണി പങ്കെടുക്കുക.

മുമ്പ് കൊച്ചിയില്‍ എത്തിയ താരത്തിനു വന്‍ വരവേല്‍പ്പായിരുന്നു കേരളത്തില്‍ നിന്നു ലഭിച്ചത്. സണ്ണിയെ കാണാന്‍ തടിച്ചു കൂടിയ ആരാധകര്‍ക്കു നേരെ പോലീസിനു ലാത്തിചാര്‍ജ് വരെ നടത്തേണ്ടി വന്നു.  എന്തായാലും ആരാധകരുടെ സ്‌നേഹം കണ്ട് മനസു നിറഞ്ഞാണു സണ്ണി മടങ്ങിയത്. അതു കൊണ്ടാകണം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുന്നത്.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നു ബോളിവുഡില്‍ ചേക്കേറിയ താരമാണ് സണ്ണി ലിയോണ്‍. താരത്തിന് ആയിരക്കണക്കിന് ആരാധകര്‍ കേരളത്തില്‍ ഉണ്ട്. അഭിനയത്തിനു പുറമെ സാമൂഹിക പ്രവര്‍ത്തനത്തിലും സണ്ണി ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*