എസ്‌ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വരാപ്പുഴ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് യുവാവിനെ ക്രൂരമായി ചവിട്ടിക്കൊന്ന കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിനെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ എസ്.ഐ ദീപക്കിനെ വിട്ടിരിക്കുന്നത്.

ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ദീപകിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

 

 

prp

Related posts

Leave a Reply

*