വരാപ്പുഴ കൊലക്കേസ്; എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റ്

വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റ്.

പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് എസ്. ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹെെക്കോടതി രജിസ്‌റ്റാര്‍ക്ക് നല്‍കിയ മൊഴിയില്‍ അദ്ദേഹം പറഞ്ഞു.

ദീപക് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ തന്‍റെ മുമ്പില്‍ ഹാജരാക്കിയിരുന്നതെന്നും ഇതിന് താന്‍ മുമ്പ് ദീപക്കിനെ ശാസിച്ചിരുന്നെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Related posts

Leave a Reply

*