ഇളയദളപതിയ്ക്ക് പിറന്നാളിന് കിട്ടിയ സമ്മാനം കൊലകൊല്ലിയെന്ന് ട്രോളന്മാര്‍!

വിജയ് ആരാധകര്‍ക്ക് ഇന്ന് ആഘോഷ ദിവസമാണ്. പ്രിയതാരത്തിന്റെ പിറന്നാളിന് മുന്നോടിയായി പുതിയ സിനിമയുടെ പേരും പോസ്റ്ററും വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നൂറിരിട്ടി സന്തോഷമാണ് കിട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും സിനിമ റിലീസ് ചെയ്‌തൊരു പ്രതീതിയായിരുന്നു. പടക്കം പൊട്ടിച്ചും ആരവങ്ങള്‍ മുഴക്കിയുമാണ് ആരാധകര്‍ രംഗത്തെത്തിയത്.

തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് വീണ്ടുമൊരു വിജയ് ചിത്രവുമായി എത്തുകയാണ്. സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുതിയ ലുക്ക് പുറത്ത് വന്നതോടെ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയ്ക്ക് എത്തിയ മെര്‍സല്‍ ഹിറ്റായിരുന്നു. ഇത്തവണത്തെ ദീപാവലി റിലീസിനാണ് വിജയിയുടെ സര്‍ക്കാരും എത്തുന്നത്. അതിനാല്‍ ഇത്തവണയും വിജയം പ്രതീക്ഷിക്കാം.

 

ഹിന്ദിയിലെ സര്‍ക്കാര്‍ അടക്കം വേറെ കിടിലന്‍ സിനിമകളുടെ പോസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് കൊണ്ടാണ് സര്‍ക്കാറിന്‍റെ ലുക്ക് തയ്യാറാക്കിയതെന്നാണ് ചിലര്‍ പറയുന്നത്. സര്‍ക്കാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് വെച്ച് വല്ല തമിഴ്‌നാട് സര്‍ക്കാരിനെ രക്ഷിക്കാന്‍ പോവുന്നതായിരിക്കും എന്നും പറയുന്നവരുണ്ട്.

 

സര്‍ക്കാരിന്‍റെ സെക്കന്‍ഡ് പോസ്റ്റര്‍ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് വരുമെന്ന് പറഞ്ഞ് കാത്തിരിക്കുന്ന ആരാധകര്‍ സിനിമ റിലീസിനെത്തുന്നതിനെക്കാളും ആവേശത്തിലായിരുന്നു എന്ന് വേണം പറയാന്‍. കിടിലന്‍ ലുക്കിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തി ഞെട്ടിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

 

ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ സെക്കന്‍ഡ് ലുക്കും വന്നിരുന്നു. അതിന് ട്രോള്‍ ഇടാന്‍ കാത്തിരുന്നവരുടെ കിളി പറത്തി കൊണ്ടായിരുന്നു അടുത്ത ലുക്ക് വന്നത്.

 

തുപ്പാക്കിയ്ക്ക് കത്തിയില്‍ ഉണ്ടായ ഒരു ഇടിവെട്ട് അടാര്‍ ഐറ്റമാണ് സര്‍ക്കാര്‍. സര്‍ക്കാരിന് വേണ്ടി മുരുഗു അണ്ണന്‍ കോപ്പി അടിച്ചതാണോ. എന്നാലും ലുക്കും ടൈറ്റിലും കോപ്പി അടിച്ചിട്ട് വേണോ വിജയ് സാറിന് ബെര്‍ത്തേഡേ ഗിഫ്റ്റ് കൊടുക്കാന്‍ എന്ന് ചോദിക്കുന്ന ഫാന്‍സ്.

prp

Related posts

Leave a Reply

*