തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ കാവല്‍ക്കാരന്‍ വെടിവെച്ച്‌ കൊന്നു

പട്ന: തോട്ടത്തില്‍ മാങ്ങ പറിക്കാന്‍ പോയ കുട്ടിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ കുട്ടിയെ വെടിവെച്ച്‌ കൊന്നതാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

പട്നയിലെ ഖഗാരിയ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. സത്യാ കുമാര്‍ എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന സമയം തോട്ടത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വെടിയൊച്ച കേട്ടത്. കുട്ടികള്‍ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ വെടിയേറ്റ് മരിച്ച നിലയില്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്.

43കാരനായ രമശിഷ് യാദവ് എന്ന കാവല്‍ക്കാരനാണ് കുട്ടിയെ വെടിവെച്ചതെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് ഉറപ്പിച്ചു പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് അടുത്ത നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. അതേസമയം കുട്ടിയെ ഓടിക്കുന്നതിനിടയില്‍ മനഃപൂര്‍വമല്ലാതെ വെടിപൊട്ടിയതാകാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍ടിഐ പ്രവര്‍ത്തകനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

prp

Related posts

Leave a Reply

*