തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ കാവല്‍ക്കാരന്‍ വെടിവെച്ച്‌ കൊന്നു

പട്ന: തോട്ടത്തില്‍ മാങ്ങ പറിക്കാന്‍ പോയ കുട്ടിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ കുട്ടിയെ വെടിവെച്ച്‌ കൊന്നതാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പട്നയിലെ ഖഗാരിയ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. സത്യാ കുമാര്‍ എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന സമയം തോട്ടത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വെടിയൊച്ച കേട്ടത്. കുട്ടികള്‍ വിവരം മുതിര്‍ന്നവരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ വെടിയേറ്റ് മരിച്ച […]

കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദിന് ജാമ്യം

പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം.  ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. റാഞ്ചി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലാലുവിന്  അഞ്ച് ദിവസത്തെ പരോള്‍  അനുവദിച്ചിട്ടുണ്ട്. മുന്‍ ആര്‍ജെഡി  ആരോഗ്യ മന്ത്രി ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. ഈ മാസം 12നാണ് വിവാഹം. ഏപ്രില്‍ 18ന് ഇവരുടെ വിവാഹം […]

നിതീഷ് കുമാര്‍ തന്നെ വേട്ടയാടാന്‍ പ്രേതത്തെ തുറന്നു വിട്ടെന്ന് തേജ് പ്രതാപ് യാദവ്

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിക്കും എതിരെ വിചിത്ര ആരോപണവുമായി ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്. സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ നിതീഷ് പ്രേതത്തെ തുറന്നു വിട്ടെന്നാണ് തേജ് പ്രതാപിന്‍റെ ആരോപണം. ദേശ്രത്ന മാര്‍ഗിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മന്ത്രിയായിരുന്നപ്പോഴും അതിനു ശേഷവും തേജ് പ്രതാപ് താമസിച്ചിരുന്നത്. പിന്നീട് നിതീഷുമായുള്ള സഖ്യം തെറ്റിയതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം പോയ […]

മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന് സംഭവിച്ചത്

പറ്റ്ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് പറ്റ്നയില്‍ നിന്നും 140 കിമീ അകലെയുള്ള ബെഗുസരൈ ജില്ലയിലാണ് സംഭവം നടന്നത്. ട്രാക്ടര്‍ ഡ്രൈവറായ ഗൗതം കുമാര്‍ ചൗധരി തന്‍റെ മുതലാളിയായ ദയാറാം സിംഗിന്‍റെ ഭാര്യയുമായി പ്രണയത്തിലായി. കഴിഞ്ഞയാഴ്ച രണ്ട് കുട്ടികളുടെ മാതാവായ കാമുകിയുമൊത്ത് ഗൗതം കുമാര്‍ ഒളിച്ചോടി. ഉടനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ദയാറാം പോലീസില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ […]

കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ല; ഭിക്ഷാടനത്തിനിറങ്ങി വീട്ടമ്മ

പട്ന: ബിഹാറില്‍ വ്യത്യസ്തമായ കാരണവുമായി വീട്ടമ്മയുടെ ഭിക്ഷാടനം. സുപൌള്‍ ജില്ലയിലെ പത്രഉതര്‍ ഗ്രാമത്തിലെ അമിന ഖതൂന്‍ എന്ന യുവതിയാണ് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണം സ്വരൂപിക്കാനായി ഭിക്ഷയെടുത്തത്. വിധവയായ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്. നിത്യവൃത്തിക്കായി കൂലിപ്പണിക്കുപോകുന്ന തനിക്ക് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ അടുത്ത ഗ്രാമങ്ങളിലെ വീടുകളിലാണ് ഇവര്‍ ഭിക്ഷയ്ക്കെത്തിയത്. കക്കൂസ് നിര്‍മിക്കാന്‍ സഹായം ആവശ്യപ്പെട്ട് അമിന ബ്ലോക്ക് അധികൃതരെ കണ്ടെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് പണം യാചിച്ച്‌ ഇറങ്ങിയതെന്ന് ആമിന പറഞ്ഞു. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ കൂലി […]

സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു; പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

പാട്​ന: സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. വിവാഹത്തിന് രണ്ടുമണിക്കൂറിന് ശേഷം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ പരയ്യ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസിനെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ […]