കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ല; ഭിക്ഷാടനത്തിനിറങ്ങി വീട്ടമ്മ

പട്ന: ബിഹാറില്‍ വ്യത്യസ്തമായ കാരണവുമായി വീട്ടമ്മയുടെ ഭിക്ഷാടനം. സുപൌള്‍ ജില്ലയിലെ പത്രഉതര്‍ ഗ്രാമത്തിലെ അമിന ഖതൂന്‍ എന്ന യുവതിയാണ് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണം സ്വരൂപിക്കാനായി ഭിക്ഷയെടുത്തത്.

വിധവയായ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്. നിത്യവൃത്തിക്കായി കൂലിപ്പണിക്കുപോകുന്ന തനിക്ക് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ അടുത്ത ഗ്രാമങ്ങളിലെ വീടുകളിലാണ് ഇവര്‍ ഭിക്ഷയ്ക്കെത്തിയത്. കക്കൂസ് നിര്‍മിക്കാന്‍ സഹായം ആവശ്യപ്പെട്ട് അമിന ബ്ലോക്ക് അധികൃതരെ കണ്ടെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് പണം യാചിച്ച്‌ ഇറങ്ങിയതെന്ന് ആമിന പറഞ്ഞു.

Image result

അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ കൂലി വാങ്ങാതെ ഇവര്‍ക്ക് കക്കൂസ് നിര്‍മ്മിച്ച്‌ നല്‍കി. വിവരമറിഞ്ഞ ജില്ലാ ഭരണകൂടം നാല്‍പ്പതുകാരിയായ അമിനയെയും തൊഴിലാളികളെയും അഭിനന്ദിക്കാന്‍ ഗ്രാമത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

 

 

prp

Related posts

Leave a Reply

*