സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു; പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

പാട്​ന: സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. വിവാഹത്തിന് രണ്ടുമണിക്കൂറിന് ശേഷം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ പരയ്യ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസിനെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ അമ്മയെ പോലെ കരുതിയിരുന്ന സ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നതിലുള്ള മനപ്രയാസത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരു പ്രൈവറ്റ് കമ്പനിയിലെ ഇലക്‌ട്രീഷ്യനായിരുന്ന സന്തോഷ് മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഈ പണം റുബിയുടെ അക്കൗണ്ടില്‍ ഇടാനായി അവരുടെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചു. പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇളയ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് അവര്‍ നിര്‍ദ്ദേശം വെച്ചതോടെ കുടുംബം വിദ്യാര്‍ഥിയെ വിവാഹത്തിന് നിര്‍ബന്ധിപ്പിക്കുകയായിരുന്നു.

 

ചടങ്ങില്‍ പ​ങ്കെടുത്ത പത്തു പേര്‍​െക്കതിരെ ബാല വിവാഹം പ്രോത്സാഹിപ്പിച്ചതിനും ആത്മഹത്യാപ്രേരണാ കുറ്റത്തിനും പരയ്യ ​പോലീസ്​ കേസെടുത്തിട്ടുണ്ട്​.

prp

Related posts

Leave a Reply

*