വിമാനത്തില്‍ ഇന്‍റര്‍നെറ്റ് സൗകര്യമൊരുങ്ങുന്നു

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാനുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി.
ഇതേകുറിച്ചുള്ള ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് വിമാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച്‌ വ്യോമയാന മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു.

ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് വേണ്ട രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും.

prp

Related posts

Leave a Reply

*