ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്‍റര്‍നെറ്റ് ഭാഗികമായി തടസപ്പെടാന്‍ സാധ്യത

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്താകമാനം ഇന്‍റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കുറച്ചു നേരത്തേയ്ക്ക് നെറ്റ്‌വര്‍ക്ക് ബന്ധം തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. റഷ്യ ടുഡെ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് ഇതെന്ന് ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) അറിയിച്ചിട്ടുണ്ട്. മാറ്റത്തിനു തയ്യാറാകാത്ത ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെയും […]

കൊച്ചിയില്‍ ഏറ്റവും നീളമേറിയ ഒപ്‌റ്റിക്കല്‍ കേബിള്‍ ശൃംഖല മുറിഞ്ഞു

കൊച്ചി: എറണാകുളത്ത് കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖല മുറിഞ്ഞു. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ച്‌ കിടക്കുന്ന വാര്‍ത്താ വിനിമയ കേബിള്‍ ശ‍ൃംഖലയായ സീ മീ വീ 3 ആണ് മുറിഞ്ഞത്. കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഇന്റര്‍ നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. . തെക്ക് കിഴക്ക് ഏഷ്യ, മധ്യ പൂര്‍വ്വേഷ്യ, പടി‌ഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് മുറി‌ഞ്ഞത്. സീ മീ വീ3 യുടെ ജംക്ഷന്‍ ബോക്സിനും തകരാറു […]

ഇന്‍റ​ര്‍​നെ​റ്റ്​ സ​മ​ത്വ നി​യ​മ​ങ്ങ​ള്‍​ക്ക് ​’ടെ​ലി​കോം കമ്മീഷന്‍റെ’ അം​ഗീ​കാ​രം

ന്യൂഡല്‍ഹി: ഇന്‍റര്‍​നെ​റ്റ്​ സ​മ​ത്വ നി​യ​മ​ങ്ങ​ള്‍​ക്ക് ​ ടെ​ലി​കോം ക​മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി.​ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ (ട്രാ​യ്) ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇന്‍റ​ര്‍​നെ​റ്റ്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാറ്റ ഉപയോഗത്തില്‍ സേ​വ​ന​ദാ​താ​ക്ക​ള്‍ ന​ട​പ്പാ​ക്കു​ന്ന നിയന്ത്രണം ത​ട​യു​ന്ന​താ​ണ്​ നി​യമം. ഇ​ന്‍റ​ര്‍​നെ​റ്റ്​ ഉ​ള്ള​ട​ക്ക​ത്തെ ​വി​വേ​ച​ന​പ​ര​മാ​യി ബാ​ധി​ക്കും വി​ധം സേ​വ​ന​ദാ​താ​ക്ക​ള്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ‘ട്രാ​യ്​’ നി​ര്‍​ദേ​ശി​ച്ചു. ‌   വാ​ട്​​സ്​ആ​പ്, സ്​​കൈ​പ്​​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ​ ഡാ​റ്റ പ്ലാ​നി​ന്​ പു​റ​മെ അ​ധി​ക പ​ണം ഇൗ​ടാ​ക്കു​മെ​ന്ന സേ​വ​ന​ദാ​താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​നത്തിന് പിന്നാലെ​ രാ​ജ്യ​ത്ത്​ […]

വിമാനത്തില്‍ ഇന്‍റര്‍നെറ്റ് സൗകര്യമൊരുങ്ങുന്നു

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാനുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി. ഇതേകുറിച്ചുള്ള ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് വിമാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച്‌ വ്യോമയാന മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ […]