കൊച്ചിയില്‍ ഏറ്റവും നീളമേറിയ ഒപ്‌റ്റിക്കല്‍ കേബിള്‍ ശൃംഖല മുറിഞ്ഞു

കൊച്ചി: എറണാകുളത്ത് കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖല മുറിഞ്ഞു. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ച്‌ കിടക്കുന്ന വാര്‍ത്താ വിനിമയ കേബിള്‍ ശ‍ൃംഖലയായ സീ മീ വീ 3 ആണ് മുറിഞ്ഞത്. കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഇന്റര്‍ നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. .

തെക്ക് കിഴക്ക് ഏഷ്യ, മധ്യ പൂര്‍വ്വേഷ്യ, പടി‌ഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് മുറി‌ഞ്ഞത്. സീ മീ വീ3 യുടെ ജംക്ഷന്‍ ബോക്സിനും തകരാറു പറ്റി. ബിഎസ്‌എന്‍എല്ലിന്റേതടക്കമുള്ള നെറ്റ് വര്‍ക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒപ്‌റ്റിക്കല്‍ ഫൈബറുകളില്‍ മൂന്നെണ്ണത്തില്‍ ഒരെണ്ണമാണ്‌ മുറിഞ്ഞത്‌. .

കൊച്ചിയിലും മുംബൈയിലുമാണ് സീ മീ വീ 3 യുടെ ഇന്ത്യയിലെ ഹബ്ബ്. സീ മീ വീ 3 സിഗ്നലുകള്‍ ഇന്ത്യയില്‍ സ്വീകരിക്കുന്നത് വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ആണ്. വിഎസ്‌എന്‍ എല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി താല്‍ക്കാലിക ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*