വരാപ്പുഴ കൊലക്കേസ്; എസ്.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റ്

വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റ്. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് എസ്. ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹെെക്കോടതി രജിസ്‌റ്റാര്‍ക്ക് നല്‍കിയ മൊഴിയില്‍ അദ്ദേഹം പറഞ്ഞു. ദീപക് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ തന്‍റെ മുമ്പില്‍ ഹാജരാക്കിയിരുന്നതെന്നും ഇതിന് താന്‍ മുമ്പ് ദീപക്കിനെ ശാസിച്ചിരുന്നെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീജിത്തിന്‍റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക്

കൊച്ചി: ശ്രീജിത്തിന്‍റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക് ഹൈക്കോടതിയില്‍ പറഞ്ഞു. വാരാപ്പുഴയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായപ്പോള്‍ പാതിരാത്രി സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഞാന്‍ അല്ലെന്നു  ദീപക് പറഞ്ഞു. സ്റ്റേഷനില്‍ വച്ചല്ല ശ്രീജിത്തിന് മര്‍ദ്ദനമേറ്റത്. യാത്രക്കിടയില്‍ ആണ്. അതിനാല്‍ അതില്‍ തനിക്കു പങ്കില്ല. ശ്രീജിത്തിന്‍റെ  അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് തന്‍റെ പേര് വന്നത്. പ്രതി കസ്റ്റഡിയില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടും. […]

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

വാരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ നാലാം പ്രതി എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദീപക്കിന്‍റെ ജാമ്യാപേക്ഷ കീഴ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇന്ന് കോടതി പരിഗണിക്കും. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും […]

എസ്‌ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വരാപ്പുഴ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് യുവാവിനെ ക്രൂരമായി ചവിട്ടിക്കൊന്ന കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിനെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ എസ്.ഐ ദീപക്കിനെ വിട്ടിരിക്കുന്നത്. ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ദീപകിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.    

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. ദീപകിന്‍റെ  ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തിരുന്നു. ദീപകിനെ കസ്റ്റഡിയില്‍ വേണമെന്ന് കാണിച്ച്‌ പോലീസ് അപേക്ഷയും നല്‍കിയിരുന്നു. ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ദീപക് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ അന്ന് അവധിയില്‍ ആയിരുന്നു. ശ്രീജിത്തിനെ സിവില്‍ വേഷത്തിലെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ ഉണ്ടെന്നും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് ദീപക് ഉന്നയിച്ചത്. എന്നാല്‍ ദീപക് മര്‍ദ്ദിച്ചതായി […]

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ഒന്നാം പ്രതി

വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക് ഒന്നാം പ്രതി . കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി പരിഗണിക്കുന്നതും ഇന്നാണ്. ആലുവ റൂറല്‍ എസ്പിയുടെ സ്ക്വാഡിലെ മൂന്നു പൊലീസുകാര്‍ക്കു പുറമേ എസ്‌ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ […]