വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. ദീപകിന്‍റെ  ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തിരുന്നു. ദീപകിനെ കസ്റ്റഡിയില്‍ വേണമെന്ന് കാണിച്ച്‌ പോലീസ് അപേക്ഷയും നല്‍കിയിരുന്നു.

ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ദീപക് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ അന്ന് അവധിയില്‍ ആയിരുന്നു. ശ്രീജിത്തിനെ സിവില്‍ വേഷത്തിലെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ ഉണ്ടെന്നും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് ദീപക് ഉന്നയിച്ചത്. എന്നാല്‍ ദീപക് മര്‍ദ്ദിച്ചതായി സഹതടവുകാരുടെ മൊഴിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.

ഇതോടെ കൊലക്കുറ്റം ചുമത്തി ദീപക്കിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ദീ​​​പ​​​ക് നാ​​​ലാം പ്ര​​​തി​​​യാ​​​ണ്.

prp

Related posts

Leave a Reply

*