ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം; മകളുടെ മൃതദേഹം പു​റ​ത്തെ​ടു​ത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു

ത​ല​ശേ​രി: പി​ണ​റാ​യി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ എട്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്‍റെ മൃതദേഹമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ജ​നു​വ​രി 21 നാ​ണ് ഛര്‍ദിയെത്തുടര്‍ന്ന് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച്‌ ഐ​ശ്വ​ര്യ മ​ര​ണ​മ​ട​ഞ്ഞ​ത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്. മാര്‍ച്ച്‌ ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസ്സുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. വയറിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമാണ് നാലുപേരും മരിച്ചത്.

സം​ഭ​വ​ത്തി​ല്‍ ഐ​ശ്വ​ര്യ​യു​ടെ ബ​ന്ധു​വാ​യ വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ പ്ര​ജീ​ഷി​ന്‍റെ പ​രാ​തി പ്ര​കാ​രമാണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നാ​ല് പേ​രെ​യും നാ​ല് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. നാ​ല് ആ​ശു​പ​ത്രി​ക​ളി​ലേ​യും ചി​കി​ത്സാ രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.  ഛര്‍​ദ്ദി​യും വ​യ​റു വേ​ദ​ന​യു​മാ​യി​ട്ടാ​ണ് നാ​ല് പേ​രും ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. നാ​ല് പേ​രും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ചി​കി​ത്സ തു​ട​ങ്ങി പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ആ​രോ​ഗ്യ സ്ഥി​തി വീ​ണ്ടെ​ടു​ത്ത ശേ​ഷം പെ​ട്ടെ​ന്ന് മ​ര​ണ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

 

 

 

prp

Related posts

Leave a Reply

*