പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ‘മധുര രാജ’യുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുര രാജ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സണ്ണി ലിയോണും മമ്മൂട്ടിയും ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു ഗാനത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സലീം കുമാര്‍, വിനയപ്രസാദ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഷംന കാസിം, ജയ്, രമേഷ് പിഷാരടി, തെസ്‌നി ഖാന്‍, അനുശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് മധുര രാജ നിര്‍മ്മിച്ചിരിക്കുന്നത്.

 

prp

Related posts

Leave a Reply

*