വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്‍റെ ബിക്കിനി പോസ്റ്റര്‍ വച്ച കര്‍ഷകന്‍!

ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്‍റെ കൃഷിയിടത്തിലെ നോക്കുകുത്തിയെ കണ്ടാല്‍ ഞെട്ടും!  ബോളിവുഡ് ഹോട്ട്താരം സണ്ണി ലിയോണിന്‍റെ പോസ്റ്ററാണ് കര്‍ഷകന്‍ വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സ്ഥാപിച്ചിരിക്കുന്നത്. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്‍റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്‍റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്ന അടിക്കുറിപ്പും അദ്ദേഹം വെച്ചു. ഈ വര്‍ഷം ഞാന്‍ പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. […]