മും​ബൈ തീപിടിത്തം: രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍

മുംബൈ: ക​മ​ല മി​ല്‍​സി​ലെ മൂ​ന്ന് പ​ബു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അപകടം നടന്ന പബിലെ രണ്ട് മാനേജര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്‍-എബവ് പബിലെ മാനേജര്‍മാരായ കെവിന്‍ ബാവ, ലിസ്ബണ്‍ ലോപ്പസ് എന്നിവരാണ് അറസ്റ്റിലായത്.

ലോ​വ​ര്‍ പ​രേ​ലിലെ പ്ര​ധാ​ന വാ​ണി​ജ്യ സ​മു​ച്ച​യ​മാ​യ കമല മില്‍സില്‍ ഡിസംബര്‍ 29നുണ്ടായ തീപിടിത്തത്തില്‍ 14 പേരാണ് മരിച്ചത്. അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാന്‍ നില്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തീപിടിച്ച പബുകളിലൊന്നായ വ​ണ്‍ എ​ബൗ​വിന്‍റെ ഉടമകള്‍ക്ക്​ ഒളിക്കാന്‍ സൗകര്യമൊരുക്കിയവരെ ഇന്നലെ​ പൊലീസ് അറസ്​റ്റ്​ ചെയ്​തിരുന്നു. ​ഭൊയ്​വാദ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക്​ 25,000രൂപ വീതമുള്ള ബോണ്ടില്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ കേസിലെ പ്രധാന പ്രതികളും കെട്ടിട ഉടമകളുമായ ഹിതേഷ് സാംഗ്വി, ജിഗാര്‍ സാംഗ്വി, അഭിജിത്ത് മങ്കാര്‍ എന്നിവരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സംഭവത്തില്‍ 11 യു​വ​തി​ക​ളു​ള്‍പ്പെ​ടെ 14 പേ​രാണ്​ മ​രിച്ചത്​.  പബില്‍ പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ​രി​ക്കേ​റ്റവര്‍ ചി​കി​ത്സ​യി​ലാ​ണ്.

 

 

 

prp

Related posts

Leave a Reply

*