ബ്രിട്ടന്‍ ഗൂഗിളിനും ഫേസ്​ബുക്കിനും നികുതി ചുമത്താനൊരുങ്ങുന്നു

ലണ്ടന്‍: ടെക്​ ഭീമന്‍മാരായ ഗൂഗിളിനും ഫേസ്​ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള
ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന്​​ ബ്രിട്ടീഷ്​ സുരക്ഷാ മന്ത്രി ബെന്‍ വലൈസ്​ പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സര്‍കാര്‍​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക്​ ഭീമന്‍മാര്‍​ വിവരങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ രീതിയില്‍ വിറ്റ്​ കാശാക്കുകയാണെന്ന്​ ബെന്‍ ആരോപിച്ചു. ലോണുകാര്‍ക്കും സോഫ്​റ്റ്​ പോണ്‍ കമ്പനികള്‍ക്കുമാണ്​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ഗൂഗിളും ഫേസ്​ബുക്കും പോലുള്ള കമ്പനികള്‍ വില്‍കുന്നതെന്നും ബെന്‍ ആരോപിക്കുന്നു.

സ്വകാര്യ ലാഭത്തിന്​ വേണ്ടി പൊതു സുരക്ഷ വെച്ചുള്ള ഇത്തരം​ പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന്​ നടിക്കാനാവില്ലെന്ന്​ ബെന്‍ വലൈസ്​ തുറന്നടിച്ചു. അതേ സമയം ഫേസ്​ബുക്ക്​ ഉദ്യോഗസ്​ഥന്‍ സിമോന്‍ മില്‍നര്‍ മന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ രംഗത്ത്​ വന്നു. രാജ്യ സുരക്ഷക്കോ ജനങ്ങളുടെ സ്വകാര്യതക്കോ നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും തീവ്രവാദ ഉള്ളടക്കങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ ദശലക്ഷക്കണക്കിന്​ ഡോളര്‍ ഫേസ്​ബുക്ക്​ നിക്ഷേപിച്ചിട്ടുണ്ടെന്നും മില്‍നര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*