സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘പ്ലസ്’ ഉപയോഗിക്കാന്‍ ആളില്ലാത്തതിനാല്‍ അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്‍റെ സേവനം ലഭ്യമാവുകയുള്ളൂ എന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്‍റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു. പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്.

ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ അറിയിച്ചു.

prp

Related posts

Leave a Reply

*