ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി

ചെന്നൈ:  മൂന്നു കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമിലെ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത‌്. ഹാക്കര്‍മാര്‍ക്ക് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന വീഴ്ചയാണ‌് കണ്ടെത്തിയത‌്.

ബ്രൗസറില്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും ഹാക്കര്‍മാര്‍ക്ക‌് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട‌്. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ‌്. എല്ലാം സുരക്ഷിതമാണെന്നാണ് ഗൂഗിള്‍ അന്ന‌് പ്രതികരിച്ചത്.

വൈഫൈ ഇന്‍റര്‍നെറ്റ് കണക്‌ഷനില്‍ അഡ്മിനായി കയറുന്നവര്‍ ക്രോമില്‍ സേവ് ചെയ്യുന്ന പാസ്‌വേഡുകളാണ് സുരക്ഷിതമല്ലാത്തത്. നിങ്ങളുടെ ക്രോമിലും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ ക്രോമില്‍ സൂക്ഷിച്ച പാസ്‌വേഡുകള്‍ മായ്ച്ചുകളഞ്ഞ് ഓട്ടോമാറ്റിക് റീ കണക്‌ഷന്‍ ഓഫാക്കുകയെന്നതാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.

prp

Related posts

Leave a Reply

*