മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി; ഡിസ്​ലൈക്ക് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി. പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്​ലൈക്ക് ക്യാമ്പയിനും സജീവമാണ്.

ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് ഇത്. ‘പതുങ്ങി പതുങ്ങി’ എന്ന് തുടങ്ങുന്ന ഗാനത്തിന് യുട്യൂബില്‍ ലൈക്കുകളേക്കാറെ ഡിസ്​ലൈക്ക് ആണ് ലഭിക്കുന്നതെങ്കിലും പാട്ട് ചര്‍ച്ചയായിക്കഴിഞ്ഞു.

ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ബെന്നി ദയാലും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോര്‍ച്ചുഗലില്‍ ചിത്രീകരിച്ച ഗാനരംഗം മനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്ന് നിന്‍റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണിത്.

തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

Related posts

Leave a Reply

*