ഫ്ലോറിഡയില്‍ നടപ്പാലം തകര്‍ന്നു വീണ്​ 4 മരണം

ഫ്ലോറിഡ: ഫ്ലോറിഡയില്‍ പുതിയ രീതിയില്‍ പണിത നടപ്പാലം തകര്‍ന്നു വീണ്​ നാലു മരണം. ഫ്ലോറിഡ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പുതുതായി നിര്‍മിച്ച കൂറ്റന്‍ നടപ്പാലമാണ് തകര്‍ന്നത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹവനങ്ങള്‍ക്ക് മുകളിലേക്കാണ് നടപ്പാലം തകര്‍ന്ന് വീണത്. നടപ്പാത തുറന്ന് കൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഏട്ട്​ വാഹനങ്ങള്‍ തകര്‍ന്നു. പാലത്തി​ന്‍റെ അവശിഷ്​ടങ്ങള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്​. രക്ഷ​പ്പെടുത്തിയ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   14.2 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച പാലം കാറ്റഗറി 5 ല്‍ പെടുന്ന കൊടുങ്കാറ്റിനെ പ്പോലും തടയാന്‍ കഴിയുന്നതാണെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ ഓഗസ്റ്റില്‍ റോഡ് മുറിച്ചു കടക്കവെ ഒരു വിദ്യാര്‍ത്ഥിനി മരിക്കാനിടയുണ്ടായ സാഹചര്യത്തില്‍ ആറു മണിക്കൂര്‍ കൊണ്ടാണ് പാലം നിര്‍മ്മിച്ചതെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്.
prp

Related posts

Leave a Reply

*