ആട് ടുവിന്‍റെ വിജയത്തിന് പിന്നാലെ തരംഗമാവാന്‍ ആട് 3 എത്തുന്നു. ഷാജി പാപ്പനേയും പിള്ളേരെയും മൂന്നാം ഭാഗത്തില്‍ ത്രിഡിയിലെത്തിക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്.
ആട് ഒന്നിന്‍റെ പിന്നാലെ ആട് ടുവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതോടെയാണ് മൂന്നാം ഭാഗവും ഒരുക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചത്. ആട് ടുവില്‍ അഭിയനയിയ്വരെല്ലാം തന്നെ ആട് ത്രിയിലും ഉണ്ട്. അടുത്ത വര്‍ഷം ആയിരിക്കും ആട് 3 പ്രേക്ഷകരെ തേടി എത്തുക.
ഒന്നാം ഭാഗത്തില്‍ പിങ്കിയാടും നീലകൊടുവേലിയുമായിരുന്നു പാപ്പന് നേരിട്ട പ്രശ്നങ്ങള്‍. രണ്ടാം ഭാഗത്തില്‍ നോട്ട് നിരോധനവും പ്രാരാബ്ധവുമൊക്കെയായി പാപ്പാനെത്തിയപ്പോഴും ആരാധകര്‍ കയ്യടികളോടെ വരവേറ്റു. ഷാജി പാപ്പനും ഒപ്പം പാപ്പന്‍റെയും പിള്ളേരും മികച്ച പ്രകടനമാണ് ആട് ടുവിലും കാഴ്ച വെച്ചത്.
ആട് ത്രി എത്തുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചുകുട്ടികള്‍ പോലും ഷാജി പാപ്പന്‍റെ ആരാധകരാണ്.

