ലീന മരിയ പോളല്ല തന്‍റെ ലക്ഷ്യം, മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ: വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്‍റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി പറഞ്ഞു. അതേസമയം, ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് കൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിർത്തത്. […]

ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പ്: ലീനാ മരിയ പോളിന്‍റെയും ഭര്‍ത്താവിന്‍റെയും ഇടപാടുകള്‍ പരിശോധിച്ച് പൊലീസ്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പ് കേസില്‍ നടി ലീനാ മരിയ പോളിന്‍റെയും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിന്‍റെയും ഇടപാടുകള്‍ പൊലീസ് പരിശോധിച്ചു. മൂന്ന് മാസം മുന്‍പ് നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകേഷ് താമസിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകേഷ് താമസിച്ചത്. ഡല്‍ഹി പൊലീസിന്‍റെ സംരക്ഷണയിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സുകേഷ് മൂന്നുമാസം […]

നടി ലീന മരിയ പോൾ നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പൊലീസ് സംരക്ഷണം അനുവദിക്കണമെന്നമാവശ്യപ്പെട്ട് നടി ലീന മരിയ പോൾ നൽകിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. പനമ്പിള്ളി നഗറിലുള്ള തന്‍റെ സ്ഥാപനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിസംബർ 15 ന് വൈകിട്ടാണ് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനു നേരെ വെടിവെപ്പ് നടത്തിയത്. നവംബർ മൂന്നിന് അധോലോക കുറ്റവാളി രവി  പൂജാരിയുടെ നിർദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണിൽ പരിചയപ്പെടുത്തിയ അജ്ഞാതൻ […]

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്: പാര്‍ലര്‍ അടച്ചിടാന്‍ ഭീഷണി സന്ദേശം വന്നതായി ലീന

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ പുതിയ ഭീഷണി. പാര്‍ലര്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശമാണ് വന്നതെന്ന് നടി ലീന മരിയ പോള്‍ പറഞ്ഞു. ഇന്നലെ ഇന്‍റര്‍നെറ്റ് കോള്‍ വഴി ഭീഷണി വന്നതായി നടി പൊലീസ് മൊഴി നല്‍കി. സുകേഷ് ചന്ദ്രശേഖറുമായി താന്‍ അകല്‍ച്ചയിലാണെന്നും മൊഴി നല്‍കി. ലീന മരിയയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ ലീനയെ വീണ്ടും വിളിച്ചുവരുത്തി പൊലീസ് വിശദീകരണം തേടും. ഇന്നലെ രാത്രി കൊച്ചിയില്‍ ലീനയുടെ അഭിഭാഷകന്‍റെ ഓഫീസില്‍ വച്ചാണ് പൊലീസ്  മൊഴി […]

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്; അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി ലീന മരിയ പോള്‍

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി ലീന മരിയ പോള്‍. മൊഴിയെടുക്കലിനായി ഇനിയും ഹാജരാകാത്തതിനാല്‍ നടിയെ പൊലീസ് നോട്ടീസ് നല്‍കി വിളിച്ച്‌ വരുത്തിയേക്കും. സാമ്പത്തിക തട്ടിപ്പു കേസില്‍ നേരത്തേ പ്രതിയായിട്ടുളള നടി പൊലീസില്‍ നിന്നും ചില കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിഗമനം. ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ രണ്ട് പേരടങ്ങുന്ന സംഘം വെടിവയ്പ്പ് നടത്തിയത്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന […]

കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവെപ്പ്

കൊച്ചി: കൊച്ചിയില്‍ പട്ടാപകല്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്‌പ്. പനമ്പിള്ളി നഗറിലെ പ്രശസ്‌തമായ ബ്യൂട്ടിപാര്‍ലറിന് നേരെയാണ് ബൈക്കിലത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കില്ല. നേരത്തെ ബ്യൂട്ടിപാര്‍ലര്‍ ഉടമ്യ്ക്ക് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂ‌ജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു

മെക്‌സിക്കോ സിറ്റി: അച്ഛനും അമ്മയും ഒരുമിച്ച് കുളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുള്ള കുട്ടി എട്ട് മാസം പ്രായമായ കുഞ്ഞിനെ വെടിവച്ചു. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്ന സമയത്തായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ  ബാലപീഡനത്തിന് കേസെടുത്തു. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. തങ്ങളുടെ പക്കല്‍ തോക്ക് ഉണ്ടായിരുന്നില്ലെന്നും ഹോട്ടലില്‍ […]

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍

കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസ‌ര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണാടക വാഗമണ്‍ തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ വനത്തില്‍ നായാട്ടിന് പോയതാണെന്നാണ് ലഭിക്കുന്ന വിവരം. വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴി. കര്‍ണാടക വനംവകുപ്പിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.  

ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്‍റിനിടെ വെടിവെപ്പ്; 4 മരണം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ ഒരു വീഡിയോ ഗെയിം ടൂര്‍ണമെന്‍റിനിടെ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച്‌ മരിച്ചതായി പൊലീസ്​ പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാക്‌സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ല പൊലീസ് പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ലോകത്ത്​ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്​ധര്‍ വിഡിയോ ഗെയിം ടൂര്‍ണമെന്‍റില്‍ […]

ടൊറ​ന്‍റോയില്‍ പാര്‍ട്ടിക്കിടെ വെടിവെയ്പ്പ്; നിരവധി പേര്‍ക്ക് പരിക്ക്

ടൊറ​ന്‍റോ: ഗ്രീക്​ടൗണ്‍ മേഖലയിലെ റസ്റ്റോറന്‍റിന്​ പുറത്തുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക്​ വെടിയേറ്റു. ഇന്ന്​ രാവിലെ പ്രാദേശിക സമയം 10 മണിക്കാണ്​ സംഭവമുണ്ടായത്​. ഒരു പെണ്‍കുട്ടിയടക്കം പരിക്കേറ്റ 10ഒാളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. റസ്റ്റോറന്‍റില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ്​ ​വെടിവെപ്പുണ്ടായത്​. കറുത്ത വസ്​ത്രം ധരിച്ചയാളാണ്​ വെടിവെച്ചത്​. സംഭവ ശേഷം ആക്രമി സ്വയം വെടിവെച്ച്‌​ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്​. പുറത്ത്​ നിന്ന്​ റസ്റ്റോറന്‍റ്​ ലക്ഷ്യമാക്കി വെടി വെക്കുകയായിരുന്നുവെന്ന്​​ ദൃക്​സാക്ഷികളിലൊരാള്‍ പറഞ്ഞു. ’20 തവണ വെടിയൊച്ച കേട്ടു. ഒാരോ തവണ വെടിവെക്കുമ്പോഴും […]