കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍

കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസ‌ര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണാടക വാഗമണ്‍ തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ വനത്തില്‍ നായാട്ടിന് പോയതാണെന്നാണ് ലഭിക്കുന്ന വിവരം. വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയ മൊഴി. കര്‍ണാടക വനംവകുപ്പിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന.

 

prp

Related posts

Leave a Reply

*