തിരുപ്പൂര്‍: ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ പിതാവടക്കം ആറുപേര്‍ക്കു വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെയാണ് മാര്‍ച്ച് 13 ന് ഉടുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. തേവര്‍ സമുദായാംഗമായ കൗസല്യ, ദളിത് സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് […]
Tag: Tamilnadu
ഓഖി ; സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ചെന്നൈ: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നരേന്ദ്ര മോദിക്ക് കത്തയച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര സാമ്പത്തിക സഹായം ചെയ്യണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കന്യാകുമാരി ജില്ലയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അയച്ച കത്തില്‍ പറയുന്നു. കേരള, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ധാരാളം മത്സ്യതൊഴിലാളികള്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളും നല്‍കുന്നുണ്ട്. […]
ഒ.ബി.സി പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്
ന്യൂഡല്‍ഹി: ഒ.ബി.സി പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്. പല്ലന്, കുഡുംബന്‍, പന്നാടി, ദേവേന്ദ്രകുലന്താന്, കടയന്, കാലാടി, വാതിരിയന് എന്നീ പട്ടികജാതി വിഭാഗത്തില്‍പെട്ടവരാണ് തങ്ങളെ ദേവേന്ദ്രകുല വെള്ളാളര്‍ എന്ന ഒറ്റ ജാതിയാക്കി പരിഗണിച്ച് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ജാതി അധിക്ഷേപത്തിലും സമൂഹത്തിന്റെ പൊതുധാരയില്‍നിന്നുള്ള ഒറ്റപ്പെടലിലും നിന്ന് രക്ഷനേടാനാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. പുതിയ തമിഴകം പാര്‍ട്ടി പ്രസിഡന്റും രണ്ടുതവണ തമിഴ്നാട് നിയമസഭാംഗവുമായിരുന്ന ഡോ. ഡി. കൃഷ്ണ സ്വാമിയുടെ നേതൃത്വത്തില്‍ ഇൗ […]
തമിഴ്നാട്ടില്‍ വിദ്യാർഥിനികൾ കൂട്ട ആത്മഹത്യ ചെയ്തത് ജാതി വിവേചനം സഹിക്കവയ്യാതെ.
വെല്ലൂര്‍ : തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാർഥിനികൾ കൂട്ട ആത്മഹത്യ ചെയ്തത് മാർക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികൾ. നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തത് ചോദ്യം ചെയ്തതിന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് പ്രിൻസിപ്പാളുൾപ്പടെയുള്ള അദ്ധ്യാപകർ ചെയ്തതെന്ന് മരിച്ച പെൺകുട്ടികളുടെ സഹവിദ്യാർഥിനികൾ പറഞ്ഞു. എന്നാല്‍ മാര്‍ക്ക് കുറഞ്ഞുപോയതിനെ തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടതാണ് കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായി പറഞ്ഞിരുന്നത്. പത്താംക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തോളം മാർക്ക് വാങ്ങിയിരുന്നു മരണപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളും. ഇതില്‍ ശങ്കരി എന്ന കുട്ടി വീട്ടിലെ […]
നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മത്സരിക്കാന്‍ തയ്യാര്‍:കമലഹാസന്‍
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്‍റെ വ്യക്തമായ സൂചന നല്‍കി കമലഹാസന്‍ രംഗത്തെത്തി. നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരുമായും മുന്നണി ഉണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നും പുറത്തുകടക്കണമെന്നുണ്ട്. ഈ സാഹചര്യത്തില്‍ […]
തമിഴ്നാട്ടില്‍ സിപിഐ എം സ്ഥാനാര്‍ഥി പട്ടികയായി
തമിഴ്നാട്ടില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ പട്ടികയായി. തമിഴ്നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 25 സീറ്റുകളിലായാണ് സിപിഐ
തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പാക്കും:ജയലളിത
താന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത.ഘട്ടം ഘട്ടമായി പൂര്‍ണ്ണ മദ്യനിരോധനം നടത്തുവാനാണ് പാര്‍ട്ടിയുടെ നയമെന്നും ജയലളിത







