തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പാക്കും:ജയലളിത

താന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത.ഘട്ടം ഘട്ടമായി പൂര്‍ണ്ണ മദ്യനിരോധനം നടത്തുവാനാണ് പാര്‍ട്ടിയുടെ നയമെന്നും ജയലളിത വ്യക്തമാക്കി.

dc-Cover-odpg8g9dsb5s1v4rnhgltetcv4-20160131164147.Medi

ചെന്നൈയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ചെന്നൈയില്‍ ആര്‍.കെ.നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ജയലളിത മത്സരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മദ്യഉപഭോഗം കുത്തനെ കൂടിയത് കരുണാനിധി സര്‍ക്കാരിന്‍റെ ഭരണകാലത്താണ്. ആ കരുണാനിധിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെടുന്നതെന്ന് ജയലളിത വിമര്‍ശിച്ചു.

അഞ്ച് വര്‍ഷത്തെ എ.ഐ.ഡി.എം.കെ ഭരണത്തില്‍ തമിഴ്‌നാട് വന്‍കുതിപ്പ് നടത്തിയെന്ന് അവകാശപ്പെട്ട ജയലളിത ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും പറഞ്ഞു.

prp

Related posts

Leave a Reply

*