പെട്രോള്‍ വില കൂട്ടിയതിനെ കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ കൈയ്യേറ്റം

തമിഴ്‌നാട്: സാധാരണക്കാരന്‍ ഇന്ധന വില വര്‍ദ്ധനവില്‍ നട്ടം തിരിയുകയാണ്. നേതാക്കള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന പോലെയാണ് പ്രതികരിക്കുന്നത്. കടുത്ത പ്രതിഷേധവും ഭാരത് ബന്ദ് ഉള്‍പ്പെടെ പ്രതിഷേധവും നടത്തിയിട്ടും വേണ്ട നടപടിയുണ്ടായിട്ടില്ല. ഇപ്പോഴിതാ ഓട്ടോ ഡ്രവര്‍ക്ക് നേരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം ചര്‍ച്ചയാകുകയാണ്.

പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷയോട് അഭിപ്രായം ആരാഞ്ഞ ഓട്ടോ ഡ്രൈവറെ പാര്‍ട്ടി നേതാവ് തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജനോട് സംസാരിക്കാനെത്തിയ കതിര്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. ഇതിന്‍റെ വീഡിയോ ദൃശ്യം പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്.

പെട്രോള്‍ വിലയില്‍ ആശങ്ക പങ്കുവയ്ക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷയുടെ അടുത്തെത്തിയതെന്ന് കതിര്‍ പറഞ്ഞു. ‘ ഒരു നിമിഷം… അമ്മാ, കേന്ദ്രം പെട്രോള്‍ വില കൂട്ടിക്കൊണ്ടേയിരിക്കുകയാണല്ലോ’ എന്ന ചോദിച്ചപ്പോഴേക്കും കൂടെയുണ്ടായിരുന്ന പാര്‍ട്ടി നേതാവ് വി കാളിദാസ് തന്നെ പിറകിലേക്ക് പിടിച്ചു തള്ളിയെന്ന് കതിര്‍ പറയുന്നു.

കൂടാതെ ഓട്ടോ ഡ്രൈവറുടെ മറുപടിയില്ലാത്ത ചോദ്യം കേട്ടിട്ടാകും തമിഴിശൈ സൗന്ദര്‍രാജന്‍ ചിരിച്ചു തള്ളിയത്. പിന്നീട് മറ്റൊരാളുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ തയ്യാറാകുന്നതും വീഡിയോയില്‍ കാണാം. പ്രാദേശിക മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹത്തെ തള്ളിമാറ്റിയതെന്ന് ബിജെപി വിശദീകരണം നല്‍കി.

 

 

prp

Related posts

Leave a Reply

*