തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം നടക്കുന്നതിനിടെ ജെല്ലിക്കെട്ടില്‍ പരിക്കേറ്റ് ഒരു യുവാവ് മരിച്ചു. മധുരയിലെ പാലമേട്ടില്‍ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടയിലാണ് അപകടം.

ഡിണ്ടിഗല്‍ സ്വദേശിയായ കാളിമുത്തുവാണ് (19) കൊല്ലപ്പെട്ടത്. ഫിനിഷിങ് പോയിന്‍റിനു സമീപം ജെല്ലിക്കെട്ട് കണ്ടുനില്‍ക്കുന്നതിനിടെ കാള ഓടിയെത്തി കുത്തുകയായിരുന്നു. 25 പേര്‍ക്ക് കാളയുടെ കുത്തേറ്റിരുന്നു. ഇവരില്‍ അഞ്ചു പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഈ വര്‍ഷത്തെ ആദ്യജെല്ലിക്കെട്ടായിരുന്നു അവാനിയപുരത്ത് നടന്നത്.  അപകടകരമാം വിധം നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോരിന് എതിരെ വലിയ പ്രതിഷേധം ഉയരുകയും ഇത്  2014ല്‍ സുപ്രീംകോടതി നിരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയര്‍ന്നത്. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഒാര്‍ഡിനന്‍സിന് നിയമമന്ത്രാലയം അംഗീകാരം നല്‍കിയത്.

 

prp

Related posts

Leave a Reply

*