”ഓട് പാറൂ കണ്ടം വഴി..’; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതി വീണ്ടും കുടുങ്ങി

നടി പാര്‍വതിയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട ശ്രീജിവിന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയേകി പാര്‍വതി രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ കമന്‍റുകളായി വന്നുകൊണ്ടിരിക്കുന്നത്.

       ”അവനും അവളും ഒരേ നാട്ടില്‍ നീതി തേടിയവര്‍…. അവള്‍ വീട്ടിലിരുന്നു പോപ്കോണ്‍ തിന്നു നീതിതേടിയപ്പോള്‍ ഭരണ കൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ അവന്‍ തെരുവില്‍ പട്ടിണികിടന്ന് നീതിതേടിയപ്പോള്‍ ഭരണകൂടം ഉറക്കം നടിച്ചു”. ഇതാണ് സാധാരണക്കാരും പ്രമുഖരും തമ്മിലുള്ള വെത്യാസം എന്നാണ് ഒരാളുടെ പ്രതികരണം.

”മാന്യമായ പ്രതികരണങ്ങള്‍ എന്നത്തേയും പോലെ തുലോ കുറവാണ്. വാവ് ഇപ്പോള്‍ ഉള്ളവരുടെ സപ്പോര്‍ട്ട് ഇല്ലാതാക്കാനുള്ള ഫെമിനിച്ചിയുടെ സൈക്കിളോടിക്കല്‍ മൂവ് … എന്റെ പൊന്നോ ആ പയ്യനെ വിട്ടേക്ക് … നിന്റെ ഒരു പുല്ലും വേണ്ട . ഓട് ഫാറൂ പോപ്കോണും തിന്നോണ്ട്” എന്ന തരത്തിലാണ് ഫാന്‍സ് നിലവാരം കാണിക്കുന്നത്. ശ്രീജിത്തിനു നീതി നിഷേധിക്കപ്പെട്ടു അതുകൊണ്ട് പ്രമുഖര്‍ക്കും നിഷേധിക്കപെടണം എന്നുണ്ടോ എന്ന് മറുചോദ്യം ചോദിക്കുന്നവരുമുണ്ട്.

 

”നീ അവിടെ പോപ്കോണ്‍ തിന്നു കണ്ടിരുന്നാല്‍ മതി.. ശ്രീജിത്തിന് സപ്പോര്‍ട്ട്, നീതി ഇതെല്ലാം കൊടുക്കാന്‍ ഇവിടെ ആള് വേറെ ഉണ്ട് എന്നും ദൈവത്തെ ഓര്‍ത്ത് സപ്പോര്‍ട്ട് ചെയ്യല്ല് ചേച്ചി. നിങ്ങടെ പാട്ടിനു ഡിസ്ലൈക് കിട്ടിയ പോലെ ആ പാവത്തിന്‍റെ ലൈഫില്‍ ഡിസ്ലൈക് വാങ്ങി കൊടുക്കല്ല്. കാരണം.എല്ലാര്‍ക്കും നിങ്ങളോട് ഭയങ്കര സ്നേഹമാണ്… അവന്‍ ജീവിച്ചു പോട്ട്… ”എന്നും കമന്‍റുകളുണ്ട്

കസബയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ പാര്‍വ്വതിക്കെതിരെ ഹീനമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയിലെ ഫാന്‍സുകാര്‍ അഴിച്ച്‌ വിട്ടിരുന്നത്. പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന് നേരെ വന്‍ ഡിസ് ലൈക്ക് ക്യാംപെയ്ന്‍ നടന്നു. തുടര്‍ന്ന് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന പാര്‍വതിയുടെ പരാതിയില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

prp

Related posts

Leave a Reply

*