കസബ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പാർവതി

നടി പാർവതിക്കെതിരെ പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും കസബ വിവാദം ഒരുപാട് വിമർശനങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന്  നടിക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ വരെ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. കസബ എന്ന സിനിമയെയും അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും നടി പാർവതി വിമർശിച്ചത് ആയിരുന്നു വലിയ വിവാദങ്ങളുടെ തുടക്കം. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ് താൻ അഭിപ്രായം പറഞ്ഞതെന്നുമാണ് പാർവതിയുടെ പുതിയ വെളിപ്പെടുത്തൽ. 2017–ലെ ഐഎഫ്എഫ്കെ കാലത്താണ് പാർവതി അത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്. […]

”ഓട് പാറൂ കണ്ടം വഴി..’; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതി വീണ്ടും കുടുങ്ങി

നടി പാര്‍വതിയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട ശ്രീജിവിന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയേകി പാര്‍വതി രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ കമന്‍റുകളായി വന്നുകൊണ്ടിരിക്കുന്നത്.        ”അവനും അവളും ഒരേ നാട്ടില്‍ നീതി തേടിയവര്‍…. അവള്‍ വീട്ടിലിരുന്നു പോപ്കോണ്‍ തിന്നു നീതിതേടിയപ്പോള്‍ ഭരണ കൂടം ഉണര്‍ന്നു […]

പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്ക് ജാമ്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. 10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്‌ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ […]

സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്​റ്റില്‍

കൊച്ചി: ഫെയ്സ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കഞ്ചേരി സ്വദേശി പ്രിന്‍റോയാണ് അറസ്റ്റിലായത്.  ഉച്ചക്ക്​ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. ഈ മാസം 24നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍ എന്നിവര്‍ക്ക്,​ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി പരാതി നല്‍കിയത്. പരാതിയോടൊപ്പം ചില പ്രതികളുടെ പേരുവിവരങ്ങളും പാര്‍വതി നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസിന് പരാതി കൈമാറുകയായിരുന്നു. കൂടുതല്‍  പ്രതികളെ പിടികൂടാന്‍ ഫേസ്​ബുക്ക്​ […]

പുലിവാലാകുമോ?; പാര്‍വ്വതിക്ക് മറുപടിയുമായി കണ്ടം വഴി ഓടുന്ന പെണ്ണിന്‍റെ ചിത്രവുമായി ജൂഡ്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി കൊളുത്തിവിട്ട കസബ വിവാദം ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് പോവുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര്‍ തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച്‌ പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്‍റണിയാണ്. കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്. ”ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ […]