ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്‍റ് റാലിയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ പെട്ട യുവാക്കളുടെ മേല്‍ സീല്‍ പതിച്ചത് വിവാദമായി. ധര്‍ ജില്ലയിലെ പൊലീസ് റിക്രൂട്ട്മെന്‍റിനിടെ നടന്ന മെഡിക്കല്‍ പരിശോധനക്കിടെയാണ് യുവാക്കളുടെ നെഞ്ചത്ത് ജാതി തിരിച്ച് സീല്‍ പതിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജാതി വിവേചനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ധര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പ്രത്യേക തെരഞ്ഞടുപ്പ് […]
Tag: scst people
ഒ.ബി.സി പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്
ന്യൂഡല്‍ഹി: ഒ.ബി.സി പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്. പല്ലന്, കുഡുംബന്‍, പന്നാടി, ദേവേന്ദ്രകുലന്താന്, കടയന്, കാലാടി, വാതിരിയന് എന്നീ പട്ടികജാതി വിഭാഗത്തില്‍പെട്ടവരാണ് തങ്ങളെ ദേവേന്ദ്രകുല വെള്ളാളര്‍ എന്ന ഒറ്റ ജാതിയാക്കി പരിഗണിച്ച് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ജാതി അധിക്ഷേപത്തിലും സമൂഹത്തിന്റെ പൊതുധാരയില്‍നിന്നുള്ള ഒറ്റപ്പെടലിലും നിന്ന് രക്ഷനേടാനാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. പുതിയ തമിഴകം പാര്‍ട്ടി പ്രസിഡന്റും രണ്ടുതവണ തമിഴ്നാട് നിയമസഭാംഗവുമായിരുന്ന ഡോ. ഡി. കൃഷ്ണ സ്വാമിയുടെ നേതൃത്വത്തില്‍ ഇൗ […]


