സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ച ‘പാതിരാ കാല’ത്തിന്‍റെ ട്രെയിലര്‍ പുറത്ത്

വിവാദത്തിലായ പ്രിയനന്ദനന്‍റെ ‘പാതിരാ കാലം’ എന്ന പുതിയ  ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രം ഈ മാസം പതിനാറിനാണ് തിയേറ്ററുകളിലെത്തുന്നത്.  മൈഥിലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

വെടിയുണ്ടകള്‍ക്ക് നടുവില്‍ നഗ്നനായിരിക്കുന്ന യുവാവിന്‍റെ ചിത്രത്തോടു കൂടിയുള്ള പോസ്റ്റര്‍ വിവാദമായതോടെ സെന്‍സര്‍ബോര്‍ഡ് പാതിരാക്കാലത്തിന്‍റെ പോസ്റ്ററുകള്‍ നിരോധിച്ചിരുന്നു.

ഒരു പെണ്‍കുട്ടിയും, കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തില്‍ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്.

കഥയും തിരക്കഥയും പ്രിയനന്ദനന്‍ തന്നെ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മകന്‍ അശ്വഘോഷനാണ്.

Image result for pathirakalam

Related posts

Leave a Reply

*