നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌കിന്‍റെ ടീസര്‍ ഇന്ന് പൃഥ്വിരാജ് റിലീസ് ചെയ്തു . ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്കില്‍ എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക.
രതീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.