ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ ട്രെയിലര്‍ പുറത്ത്- video

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഇളയരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രം മാര്‍ച്ച് 22നാണ് റിലീസാവുന്നത്.

ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അത്ഭുത ദ്വീപിന് ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രം കൂടിയാണിത്.

മൂവി മ്യൂസിക്കല്‍ കട്ട്‌സിന്‍റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുദീപ് ടി ജോര്‍ജ്ജാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ കപ്പലണ്ടി പാട്ട് ഏറെ ഹിറ്റായിരുന്നു. നടന്‍ ജയസൂര്യയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ചെസ് കളിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

ചിത്രത്തിന്‍റെ പോസ്റ്ററില്‍ ഗിന്നസ് പക്രു, ഗോകുല്‍ സുരേഷ്, ദീപക് എന്നിവരുടെ ചെസ് ബോര്‍ഡ് മുണ്ട് ഹിറ്റായിരുന്നു. കപ്പലണ്ടി പാട്ടിലും ചെസ് ബോര്‍ഡ് മുണ്ടാണ് ഏവരും അണിഞ്ഞിരിക്കുന്നത്. സന്തോഷ് വര്‍മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്.

Related posts

Leave a Reply

*