ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം; ഫിക്ഷന്‍റെ ട്രൈലര്‍ പുറത്തിറങ്ങി- video

ഒരു സിനിമയെടുക്കാന്‍ എത്ര രൂപയാകും, ഇങ്ങനെ ചോദിച്ചാല്‍ കോടികളുടെ കണക്കുകള്‍ ആണ് എല്ലാവര്‍ക്കും പറയാന്‍ കാണുക. എന്നാല്‍ ഇപ്പോള്‍ വെറും ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള സിനിമയുമായി എത്തുകയാണ് കുറച്ച്‌ മുന്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍.

തിരുവനന്തപുരം നഗരത്തിലും മറ്റും ഷൂട്ട് ചെയ്ത ചിത്രം ‘ഫിക്ഷന്‍’ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് സുധീഷ് ആണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് തരംഗം ആയ വൈറല്‍ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ക്യാമറയും എഡിറ്റിങും നിര്‍വഹിച്ചതും അഭിലാഷ് ആയിരുന്നു

2016 ല്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രത്തിന്‍റെ ട്രൈലര്‍ ഇന്നലെ പുറത്തിറങ്ങി. അഭിലാഷ് സുധീഷും സുര്യകാന്ത് റോയിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അഭിരാം ഗോപകുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. . സംഗീതം ധീരജ് സുകുമാരന്‍, സൗണ്ട് എഡിറ്റര്‍ അബിന്‍ ആന്‍റണി, സ്‌പെഷ്യല്‍ എഫക്ടസ് ബിനു കെ വര്‍ഗീസ്, സൗണ്ട് എഡിറ്റര്‍ നിഖില്‍ മാധവ്, പബ്ലിസിറ്റി ഡിസൈന്‍സ് കിരണ്‍ സോണി.

ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാണ്.

Related posts

Leave a Reply

*