ഇഷ്‌കിന്‍റെ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌കിന്‍റെ ടീസര്‍ ഇന്ന് പൃഥ്വിരാജ് റിലീസ് ചെയ്തു . ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്കില്‍ എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം; ഫിക്ഷന്‍റെ ട്രൈലര്‍ പുറത്തിറങ്ങി- video

ഒരു സിനിമയെടുക്കാന്‍ എത്ര രൂപയാകും, ഇങ്ങനെ ചോദിച്ചാല്‍ കോടികളുടെ കണക്കുകള്‍ ആണ് എല്ലാവര്‍ക്കും പറയാന്‍ കാണുക. എന്നാല്‍ ഇപ്പോള്‍ വെറും ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള സിനിമയുമായി എത്തുകയാണ് കുറച്ച്‌ മുന്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍. തിരുവനന്തപുരം നഗരത്തിലും മറ്റും ഷൂട്ട് ചെയ്ത ചിത്രം ‘ഫിക്ഷന്‍’ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് സുധീഷ് ആണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് തരംഗം ആയ വൈറല്‍ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ക്യാമറയും എഡിറ്റിങും നിര്‍വഹിച്ചതും അഭിലാഷ് ആയിരുന്നു 2016 ല്‍ […]

മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ ട്രെയിലർ പുറത്ത്- video

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ മോദിയായി വേഷമിടുന്നത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാർ. മോദിയുടെ 64 വർഷം നീണ്ട ജീവിതം, ബാല്യം മുതൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് […]

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ ട്രെയിലര്‍ പുറത്ത്- video

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഇളയരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രം മാര്‍ച്ച് 22നാണ് റിലീസാവുന്നത്. ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അത്ഭുത ദ്വീപിന് ശേഷം ഗിന്നസ് പക്രു നായകനാകുന്ന ചിത്രം കൂടിയാണിത്. മൂവി മ്യൂസിക്കല്‍ കട്ട്‌സിന്‍റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ […]

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്; തരംഗമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ട്രെയിലര്‍

പ്രണവ് മോഹല്‍ലാല്‍ നായകനായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ടു ദിവസം പിന്നിടുമ്പോള്‍ 11 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതുണ്ട് ട്രെയിലര്‍. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ അകമ്പടിയോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. പുലിമുരുകനിലെയും ഒടിയനിലെയും മോഹന്‍ലാലിന്‍റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്. പ്രണവ് മോഹന്‍ലാലിന്‍റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്‍റെ ഭാഗമാണ്. ചിത്രത്തില്‍ നായികയായി […]

പൃഥിരാജ് ചിത്രം ‘9’ന്‍റെ ട്രെയില൪ പുറത്തിറങ്ങി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് നായകനാവുന്ന ‘9’ന്‍റെ ട്രെയിലറെത്തി. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് മുന്‍പു തന്നെ വെളിപ്പെടുത്തിയിരുന്നു. കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് ‘9’ എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പൃഥിരാജ് പരിചയപ്പെടുത്തുന്നത്. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥിരാജ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ നിര്‍മാണ സംരഭമാണ് ‘9 ‘. സോണി പിക്ച്ചര്‍ […]

തീപ്പൊരി ആക്ഷനും ഡയലോഗും; തരംഗമായി ഒടിയന്‍റെ ട്രെയിലര്‍

മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. Odiyan Official Trailer Odiyan Official Trailer Posted by Mohanlal on Tuesday, October 9, 2018 സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന […]

പ്രേക്ഷകരെ ആകാംക്ഷയിലെത്തിച്ച് ക്യാപ്റ്റന്‍ മാര്‍വെലിന്‍റെ ട്രെയിലര്‍

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ക്യാപ്റ്റന്‍ മാര്‍വെലിന്‍റെ ട്രെയിലര്‍ എത്തി. ബ്രി ലാര്‍സന്‍ ആണ് ക്യാപ്റ്റന്‍ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അന്ന ബോഡെര്‍, റയാന്‍ ഫ്‌ലെക്ക് എന്നിവര്‍ ചേര്‍ന്നാണ്. സാമുവല്‍ ജാക്‌സണ്‍, ലീപേസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും.

‘ദ ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ട്രെയിലര്‍ പുറത്തിറങ്ങി

‘ദ ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ്’  ഹൊറര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്തംബര്‍ 21 ന് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്റേറുകളിലെത്തിക്കുന്നത്. 1973 ല്‍ ജോണ്‍ ബെല്ലേഴ്‌സ് എഴുതിയ ഗോഥിക് ഹൊറര്‍ നോവലിനെ ആസ്പദമാക്കി എഡ്വേര്‍ഡ് ഗോറിയ ചിത്രീകരിച്ച സിനിമയാണ് ‘ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട്’. ജാക് ബ്ലാക്ക്, കേറ്റ് ബ്ലാഞ്ചറ്റ്, ഓവന്‍ വാക്കറോ, റെനി എലിസ് ഗോള്‍ഡ്‌സ്‌ബെറി, സണ്ണി സുള്‍ജിക്, കൈല്‍ മക്‌ലക്ലന്‍ എന്നിവരാണ് […]

വ്യത്യസ്ത വേഷത്തില്‍ ടൊവീനോ; തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​

ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​. ഒരു ചെയിന്‍ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​. ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​. ഒരു ചെയിന്‍ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെക്കന്‍ഡ്​ ഷോയ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ […]