പൃഥിരാജ് ചിത്രം ‘9’ന്‍റെ ട്രെയില൪ പുറത്തിറങ്ങി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് നായകനാവുന്ന ‘9’ന്‍റെ ട്രെയിലറെത്തി. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് മുന്‍പു തന്നെ വെളിപ്പെടുത്തിയിരുന്നു.

കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് ‘9’ എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പൃഥിരാജ് പരിചയപ്പെടുത്തുന്നത്. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥിരാജ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ നിര്‍മാണ സംരഭമാണ് ‘9 ‘. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷന്‍സ് ‘9’ നിര്‍മ്മിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമായ ‘9’ സംവിധാനം ചെയ്തിരിക്കുന്നത് എ ജീനസ് മൊഹമ്മദാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘100 ഡേയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജീനസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘9’. ജീനസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്. ‘

ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചല്‍ പ്രദേശ് എന്നീ സ്ഥലങ്ങളെല്ലാം തന്നെ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്.

Related posts

Leave a Reply

*