ഇഷ്‌കിന്‍റെ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌കിന്‍റെ ടീസര്‍ ഇന്ന് പൃഥ്വിരാജ് റിലീസ് ചെയ്തു . ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്കില്‍ എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘അബിയോട് അന്ന് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്‍റെ മകന്‍ വരുമെന്ന്’; ഷെയിനെ കുറിച്ച്‌ നാദിര്‍ഷ

മിമിക്രി താരവും നടനുമായിരുന്ന അബിയുടെ പെട്ടെന്നുള്ള മരണം കേരളക്കരയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2017 നവംബര്‍ 30 നായിരുന്നു അബി അന്തരിച്ചത്. അന്ന് അബിയുടെ ആഗ്രഹങ്ങളെല്ലാം മകന്‍ ഷെയിന്‍ നിറവേറ്റുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ അതേ കാര്യം നടന്‍ നാദിര്‍ഷയും പറഞ്ഞിരിക്കുകയാണ്. ഷെയിന്‍റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് കണ്ടതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നാദിര്‍ഷ പറഞ്ഞിരിക്കുന്നത്. ”കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം […]

ഷെയ്ന്‍ നായകനാകുന്ന ‘കുമ്പളങ്ങി നൈറ്റ്‌സിന്‍റെ ടീസര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്ബളങ്ങി നൈറ്റ്‌സ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍ ആയാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മോഡേണ്‍ ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. നടി നസ്രിയ നസീമും സംവിധായകന്‍ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് […]

‘ഈട’ കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രം; പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: യുവതാരങ്ങളായ ഷെയ്ന്‍ നിഗത്തെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്ത ഈടയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് എംഎല്‍എ. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈടയെന്നും രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ചിത്രം വരച്ചിടുന്നതെന്നും വിഷ്ണുനാഥ് തന്‍റെ  ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം  ”ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്‍റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്‍റെ    […]

മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ഈട’യുടെ പുതിയ ഗാനം പുറത്തെത്തി

ഷൈന്‍ നിഗത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഈട’. കണ്ണൂര്‍ ഭാഷയില്‍ ഇവിടെ എന്നാണ് ഈട എന്ന വാക്കിന്‍റെ അര്‍ഥം.  പേരില്‍ തന്നെ വ്യത്യസ്ഥത കൊണ്ട് വന്ന പ്രണയ  ചിത്രം മലബാറിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവമാണ് ആവിഷ്കരിക്കുന്നത്.  ഈടയുടെ പുതിയ ഗാനം പുറത്തെത്തി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമല്‍ ആന്‍റണിയും റോഷ്നി സുരേഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തൊണ്ടിമുതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയന്‍ ആണ് നായിക. ദേശീയ അവാര്‍ഡ് നേടിയ എഡിറ്ററായ അജിത് […]

വീണ്ടുമൊരു പ്രണയം; ഷെയിന്‍റെ ‘ഈട’ ട്രെയിലര്‍ പുറത്തെത്തി

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായി ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ‘ഈട’. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍ ഒരുക്കുന്ന  ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്.   ലുക്ക് കൊണ്ട് തന്നെ വ്യത്യസ്തമാണ് ഷെയിന്‍റെ കഥാപാത്രം. കണ്ണൂര്‍ ഭാഷയും വളരെ അനായാസം ഷെയിന്‍ കൈകാര്യം ചെയ്യുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ച നിമിഷ സജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അജിത് കുമാര്‍ […]

‘ഈട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍  പ്രധാന വേഷത്തിലെത്തുന്ന ‘ഈട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ രാജീവ് രവിയാണ് പോസ്റ്റര്‍  പങ്കു വച്ചത്.   ദേശീയ പുരസ്‌കാര ജേതാവായ  ബി അജിത് കുമാറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ‘ഈട’. അജിത്  ചിത്രത്തിന്‍റെ കഥയും അദ്ദേഹത്തിന്‍റെ തന്നെയാണ്.       മലബാറിനെ പശ്ചാത്തലമാക്കിയെടുക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ ‘ഇവിടെ’ എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണ് ‘ഈട’.     […]