മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ഈട’യുടെ പുതിയ ഗാനം പുറത്തെത്തി

ഷൈന്‍ നിഗത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഈട’. കണ്ണൂര്‍ ഭാഷയില്‍ ഇവിടെ എന്നാണ് ഈട എന്ന വാക്കിന്‍റെ അര്‍ഥം.  പേരില്‍ തന്നെ വ്യത്യസ്ഥത കൊണ്ട് വന്ന പ്രണയ  ചിത്രം മലബാറിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവമാണ് ആവിഷ്കരിക്കുന്നത്.  ഈടയുടെ പുതിയ ഗാനം പുറത്തെത്തി.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമല്‍ ആന്‍റണിയും റോഷ്നി സുരേഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തൊണ്ടിമുതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയന്‍ ആണ് നായിക.

ദേശീയ അവാര്‍ഡ് നേടിയ എഡിറ്ററായ അജിത് കുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട.ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി സുരഭി, അലന്‍സിയര്‍ അലന്‍സിയര്‍, മണികണ്ഠന്‍, പി ബാലചന്ദ്രന്‍, സുജിത് ശങ്കര്‍, സുധി കോപ്പ, സുനിത, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്‍റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രം ശര്‍മിള രാജയാണ് നിര്‍മിക്കുന്നത്. ജനുവരിയില്‍ തിയേറ്ററുകളിലെത്തും.

Related posts

Leave a Reply

*