വിവാദത്തിലായ പ്രിയനന്ദനന്റെ ‘പാതിരാ കാലം’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രം ഈ മാസം പതിനാറിനാണ് തിയേറ്ററുകളിലെത്തുന്നത്. മൈഥിലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വെടിയുണ്ടകള്‍ക്ക് നടുവില്‍ നഗ്നനായിരിക്കുന്ന യുവാവിന്റെ ചിത്രത്തോടു കൂടിയുള്ള പോസ്റ്റര്‍ വിവാദമായതോടെ സെന്‍സര്‍ബോര്‍ഡ് പാതിരാക്കാലത്തിന്റെ പോസ്റ്ററുകള്‍ നിരോധിച്ചിരുന്നു. ഒരു പെണ്‍കുട്ടിയും, കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തില്‍ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. കഥയും തിരക്കഥയും പ്രിയനന്ദനന് തന്നെ കൈകാര്യം ചെയ്തിരിക്കുന്ന […]
Tag: pathirakalam
സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയ മൈഥിലി ചിത്രം; ‘പാതിരകാല’ത്തിന്റെ ട്രെയിലര്‍ പുറത്ത്
പാലേരി മാണിക്യത്തിന് ശേഷം കരുത്തുറ്റ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ജനപ്രിയ നടി മൈഥിലി എത്തുന്ന ചിത്രമാണ് ‘പാതിരകാലം’. ദേശീയ പുരസ്കാരജേതാവായ പ്രിയനന്ദന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. മണ്ണ്, മനുഷ്യൻ, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ പ്രശ്നവത്ക്കരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ ജഹനാരയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എൻ.ഗോപീകൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രിയനന്ദനന്റെ മകനായ അശ്വഘോഷാണ് ചിത്രത്തിന്റെ ക്യാമറ. കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത് രവി, ബാബു അന്നൂർ, ജെ.ഷൈലജ, രജിത മധു, ജോളി […]


