സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയ മൈഥിലി ചിത്രം; ‘പാതിരകാല’ത്തിന്‍റെ ട്രെയിലര്‍ പുറത്ത്

പാലേരി മാണിക്യത്തിന് ശേഷം കരുത്തുറ്റ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ജനപ്രിയ നടി  മൈഥിലി എത്തുന്ന ചിത്രമാണ്  ‘പാതിരകാലം’. ദേശീയ പുരസ്കാരജേതാവായ പ്രിയനന്ദന്‍   സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ  ട്രെയിലര്‍ എത്തി.

മണ്ണ്, മനുഷ്യൻ, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ പ്രശ്നവത്ക്കരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ ജഹനാരയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. സമകാലിക സ്ത്രീയവസ്ഥയേയും രാഷ്ട്രീയ അവസ്ഥയേയും കൂട്ടിയിണക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ പി.എൻ.ഗോപീകൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രിയനന്ദനന്‍റെ മകനായ അശ്വഘോഷാണ് ചിത്രത്തിന്‍റെ ക്യാമറ. കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത് രവി, ബാബു അന്നൂർ, ജെ.ഷൈലജ, രജിത മധു, ജോളി ചിറയത്ത് എന്നിവർക്കൊപ്പം നാടകരംഗത്തെ പരിചയ സമ്പന്നരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഡിസംബറിൽ ഗോവയിൽ നടക്കുന്ന സെറിണ്ടി പിറ്റി ആർട്സ് ഫെസ്റ്റിവലിലേയ്ക്കും ജനുവരിയിൽ ജയ്പൂരിൽ നടക്കുന്ന ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

Related posts

Leave a Reply

*